കുന്നമംഗലം അഗസ്ത്യ മുഴി റോഡിൽ എൻ ഐ ടി അധികൃതർ സ്ഥാപിച്ച ബോർഡുകളിൽ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും നീക്കം ചെയ്യണമെന്ന് സർവ്വകക്ഷി യോഗം ആഹ്വാനം ചെയ്തു .എൻ ഐ ടി യുടെ പൂർവ്വ സ്ഥാപനമായ 1962ൽ സ്ഥാപിക്കപ്പെട്ട ആർ ഇ സി മുമ്പേ തന്നെ ജനങ്ങൾ യാത്രക്ക് ഉപയോഗിച്ചിരുന്ന ഈ റോഡ് കാലാകാലങ്ങളായി കേരള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. സർക്കാറിന്റെ കീഴിലുള്ള ഈ റോഡിൽ എൻ ഐ റ്റി യുടെ ജനവിരുദ്ധമായ ഈ തീരുമാനത്തിൽ നിന്ന് എൻ ഐ ടി പിൻമാറണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എ ഖാദർ മാസ്റ്റർ, ഇ.വിനോദ് കുമാർ, ചൂലൂർ നാരായണൻ, എൻ.പി ഹംസ മാസ്റ്റർ, ടി.വേലായുധൻ, അഡ്വ.പി ചാത്തുകുട്ടി, നാരായണൻ നമ്പൂതിരി, എൻ.പി ഹമീദ് മാസ്റ്റർ, കെ.കെ അബൂബക്കർ, കൊയിലെരി ബാലകൃഷ്ണൻ, പ്രസന്നകുമാർ, അഹമ്മദ് കുഞ്ഞി സദാനന്ദൻ, ബിജു, മുസ്തഫ മുസ്ലിയാർ എന്നിവർ സംസാരിച്ചു പി .ടി എ റഹ്മാൻ സ്വാഗതവും പി.കെ ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു
പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ കൺവീനറായും ,പി.കെ ഹഖീം മാസ്റ്റർ ചെയർമാനുമായുള്ള സർവ്വകക്ഷി കമ്മറ്റി രൂപീകരിച്ചു

