മുക്കം ഭാഗത്തെ പാറത്തോട് കാരക്കുന്നേൽ ഭാഗത്ത് ഇലക്ട്രിക് ലൈനിൽ മരം വീണ് കരണ്ട് പോയതോടെയാണ് ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തിൽ കഴിയുന്ന കെ.യു പോളിൻ്റെ കുടുംബം ദുരിതത്തിൽ ആയത്.കരണ്ട് പോയതോടെ ജനറേറ്റർ സഹായത്തിൽ ഓക്സിജൻ സിലിണ്ടറിന്റെ പ്രവർത്തനം ആരംഭിച്ചു.എന്നാൽ കരണ്ട് വരാൻ വൈകിയതോടെ ആശങ്കയിൽ ആയ കുടുംബം നിരവധിതവണ കെഎസ്ഇബിയിൽ വിളിച്ചെങ്കിലും മരം വെട്ടി മാറ്റാൻ ആളില്ലാത്തതിനാൽ പ്രയാസത്തിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.ഇതോടെയാണ് കുടുംബം മുക്കം ടിഡിആർ.എഫ് കോഡിനേറ്റർ അബ്ബാസുമായി ബന്ധപ്പെട്ടത്.വിവരമറിഞ്ഞ അബ്ബാസ് ടി. ഡിആർഎഫ് വളണ്ടിയർമാരെ കൂട്ടി നാട്ടുകാരുടെ സഹായത്തോടെ രാത്രി തന്നെ ലൈനിൽ വീണ് കിടന്ന മരം വെട്ടി മാറ്റുകയായിരുന്നു.ഇത് കെഎസ്ഇബിക്കും വലിയ തുണയായി.നിർധന കുടുംബത്തിൻറെ ആവശ്യം പരിഹരിച്ച ആത്മസംതൃപ്തിയിലാണ് ടി ഡി ആർ എഫ് വളണ്ടിയർമാർ.
Tags:
MUKKAM
