ചെറുവടി: പൊറ്റമ്മൽ യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ്' ഇന്ന് (ജനുവരി 23, വെള്ളി) ആരംഭിക്കുന്നു.
ചെറുവാടി, പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാടിന്റെ പ്രിയപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.
ഉദ്ഘാടന ദിവസമായ ഇന്ന് നെയ്‌ബേഴ്‌സ് അത്താണി കരുത്തരായ ഫ്രണ്ട്‌സ് പയംപറമ്പിനെ നേരിടും.
പൊറ്റമ്മൽ യൂത്ത് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രദേശത്തെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. കായിക വിരുന്നിന് സാക്ഷ്യം വഹിക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും പൊറ്റമ്മലിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
