മാവൂര്‍ സ്റ്റേഷന്‍ പരിധിയിലെ തെങ്ങിലകടവ് കണ്ണിപറമ്പ് റോഡിലും കണ്ണിപറമ്പ് അങ്ങാടിയിലും സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി കളുടെ ബോര്‍ഡുകള്‍ നശിപ്പിച്ച് ശേഷം ഊട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കണ്ണിപറമ്പ് വലവീട്ടില്‍ താഴം മുബഷീര്‍(വയസ്സ്-35) നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
26/11/2025 നു രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്, ഇലക്ഷനുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയപാര്‍ടികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കാറില്‍ എത്തിയ മുബഷീര്‍ നശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട പ്രതി ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം രഹസ്യമായി വീട്ടില്‍ എത്തിയപ്പോള്‍ ആയിരുന്നു മാവൂര്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ രമേഷ്, SCPO മാരായ സുരേഷ്, പ്രമോദ്, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.