മുക്കം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉറുദു സോക്കർ ധമാക്ക ഫുട്ബോൾ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു .പി സ്കൂൾ. ഇരുപതിലധികം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യു പി വിഭാഗം ഫൈനലിൽ 1-1 ലും പെനാൽറ്റിയിലും സമനിലയിൽ കലാശിച്ചപ്പോൾ റഫറി ടോസിന് വിടുകയായിരുന്നു.
ടോസിംഗിൽ റണ്ണറപ്പ് ആയി തെരെഞ്ഞെടുത്താണ് സ്കൂൾ ടീം വിജയികളായത്. കഴിഞ്ഞ വർഷവും വിന്നറാണ് ടീം എസ് .കെ യു .പി. വിജയികളെ സ്റ്റാഫും പി ടി എ യും അനുമോദിച്ചു.
പ്രധാനാധ്യാപകൻ പി.പി മമ്മദ് കുട്ടി മാസ്റ്റർ,സി.കെ അഹമ്മദ് ബഷീർ,പി.സി മുജീബ് റഹ്മാൻ, ടി ബേനസീറ ടീച്ചർ,ഋതിക് മാസ്റ്റർ,മജീദ് മാസ്റ്റർ പൂത്തൊടി,മുഹ്സിന ടീച്ചർ,സബീൽ മാസ്റ്റർതു ടങ്ങിയവർ പങ്കെടുത്തു.
