ചെറുവാടി: കായിക പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന പൊറ്റമ്മൽ യൂത്ത് ഫുട്ബോൾ ഫെസ്റ്റിന്റെ ഗ്രാന്റ് ഫൈനൽ മത്സരം ഇന്ന് (2026 ജനുവരി 31 ശനിയാഴ്ച) നടക്കും. നിഷാദ്‌മോൻ മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8:30-നാണ് കിരീടപ്പോരാട്ടം അരങ്ങേറുന്നത്.
വാശിയേറിയ ഫൈനൽ മത്സരത്തിൽ 'നെയ്‌ബേഴ്‌സ് അത്താണി' (Neighbours Athani), 'ഐ റോക്സ് കണ്ണമ്പറമ്പ്' (Eye Rocks Kannam Paramb) ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.
ഫൈനൽ മത്സരത്തിന് മുന്നോടിയായി 'വെറ്ററൻസ് ഫ്രണ്ട്ലി' പ്രദർശന മത്സരവും
ഫൈനൽ മത്സരത്തിന് മുന്നോടിയായി രാത്രി 7:30ൻ 'വെറ്ററൻസ് ഫ്രണ്ട്ലി' പ്രദർശന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ അരുണോദയം കുന്നിയിൽ, TPYCO ചെറുവാടി എന്നീ ടീമുകൾ ഏറ്റുമുട്ടും.
മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, പി.ജി മുഹമ്മദ് (ജില്ലാ പഞ്ചായത്ത് മെമ്പർ), ജി.അബ്ദുൾ അക്ബർ (കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), സവാദ് ഇബ്രാഹിം (വികാസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത്), അഡ്വക്കേറ്റ് ചാന്ദിനി വിനോദ് (മുക്കം നഗരസഭാ ചെയർപേഴ്‌സൺ), മജീദ് മൂലത്ത് (ബ്ലോക്ക് അംഗം കുന്നമംഗലം) എൻ ജമാൽ (മുസ്ലീംലീഗ് കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി), അബൂബക്കർ മാസ്റ്റർ (പ്രസിഡൻ്റ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്) എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

