ചുള്ളിക്കാപറമ്പ് അൽ മനാർ ഖുർആനിക്ക് പ്രിസ്കൂളിൻ്റെ വാർഷികാഘോഷവും കോൺവൊക്കേഷൻ സെറിമണിയും വാർഡ് മെമ്പർ മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു.PTA പ്രതിധിനി മോയിൻകുട്ടി ഉമ്മിണിയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അൽമനാർ സ്കൂൾ പ്രിൻസിപ്പൾ നഫീസ മിസ്സ് സ്വാഗതവും ഇസ്മാഈൽ കുട്ടി മദനി മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ ഈ വർഷം സ്കൂളിൽ നിന്ന് പിരിഞ്ഞ് പോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരവും നടന്നു .ആശംസകളർപ്പിച്ച് അൽമനാർ സ്ക്കൂൾ കേരളയുടെ അക്കാഡമിക് ഡയരക്ടർ റഫീക്ക് കൊടിയത്തൂർ എം അഹമ്മദ് കുട്ടി മദനി, കസ്ന ഹമീദ്, ഇ.മോയിൻ മാസ്റ്റർ, സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഇമ്പമാർന്ന കലാപരിപാടികളും നടന്നു.MPTA പ്രതിനിധി ലബീന ഇർഷാദ് നന്ദിയും പറഞ്ഞു
Tags:
CHERUVADI
