Flash News

Nattu Media

ഐക്യപ്പെടാൻ ജാലിക തീർത്ത് കോഴിക്കോട് ജില്ലാ എസ് കെ എസ് എസ് എഫ്

 


കോഴിക്കോട്: എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനങ്ങളിൽ 20 വർഷത്തോളമായി കേരളത്തിനകത്തും പുറത്തും ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന മനുഷ്യ ജാലിക കോഴിക്കോട് ജില്ലാ പരിപാടി ആയഞ്ചേരിയിൽ നടന്നു .

"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ " എന്ന കാലികപ്രസക്തമായ പ്രമേയമാണ് എസ് കെ എസ് എസ് എഫ് ജാലികകളിൽ ഉയർത്തിപ്പിടിക്കുന്നത്.

രാജ്യത്തിൻറെ അഖണ്ഡതയും ഐക്യവും എന്നത്തേക്കും കരുതലോടെ സൂക്ഷിച്ചുവെക്കാൻ മത ജാതി വൈജാത്യങ്ങൾക്കതീതമായി രാജ്യത്തെ പൗരന്മാർ തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിൽക്കേണ്ടത് ഉണ്ടെന്ന് ജാലിക അഭിപ്രായപ്പെട്ടു.

ആയഞ്ചേരി നടന്ന ജാലിക വേദി യുടെ വൈവിദ്ധ്യം കൊണ്ടും വിദ്യാർത്ഥിത്വത്തിന്റെ കരുത്തു കൊണ്ടും, ശ്രദ്ധേയമായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഓളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ SKSSF പ്രസിഡന്റ്‌ സയ്യിദ് മുബഷിർ ജമലുല്ലൈലിതങ്ങൾ അധ്യക്ഷ്യത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി റാഷിദ്‌ കാക്കുനി സ്വാഗതം പറഞ്ഞു. ബഷീർ ഫൈസി ചീക്കോന്ന്, ഒപിഎം അഷ്‌റഫ്‌ മൗലവി, നജ്മുദ്ധീൻ തങ്ങൾ, ടി പി സി തങ്ങൾ, സയ്യിദ് മിർബാത് തങ്ങൾ,സയ്യിദ് സനാഉള്ള തങ്ങൾ,അലി അക്ബർ മുക്കം,ഫൈസൽ ഫൈസി മടവൂർ,സുബൈർ മാസ്റ്റർ

 SKSSF കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)