ചെറുവാടി: 11-ാംമത് ചെറുവാടി ചാലിയാർ ജലോത്സവം വിവിധ പരിപാടികളോടെ സമാപിച്ചു. ചെറുവാടി കടവിൽ വച്ച് നടന്ന മത്സരങ്ങൾ കാണാൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി
ചെറുവാടിയിലെ പ്രമുഖ ക്ലബുകളായ ജനകീയ കൂട്ടായ്മ,അഡ്വഞ്ചർ ക്ലബ്,സികെടിയു എന്നിവർ സംയുക്തമായാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഈ വർഷത്തേ ജലോത്സവത്തിനുണ്ട്.
കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പ്രമുഖ ക്ലബുകൾ മാറ്റുരച്ച വള്ളം കളി കളർസ് പഴംപറമ്പ് ജേതാക്കളായി.ടൌൺ ടീം മൈത്ര രണ്ടാ സ്ഥാനവും, മൈത്രി വെട്ടുപ്പാറ മൂന്നാ സ്ഥാനവും നേടി. പ്രത്യേകം തയ്യാറാക്കിയ ടെക്നിക്കൽ ട്രാക്കിൽ കേരളത്തിനകത്തും പുറത്തുമായുള്ള പ്രമുഖ ഓഫ് - റോഡ് ട്ടീമുകൾ മത്സരിക്കുന്ന ഫോർ വീൽ ജീപ് റേസിംഗ് മത്സരവും, പ്രമുഖ ഗായകർ അണിനിരക്കുന്ന ഗാനമേളയും, വിവിധ മേഖലയിൽ പ്രവർത്തിച്ചവരെയും കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു
