കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അഞ്ച് അധ്യാപകർക്കും ഒരു ഓഫീസ് സ്റ്റാഫിനും പിടിഎ കമ്മിറ്റിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയപ്പ് സംഘടിപ്പിച്ചു. പരിപാടി പികെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കാരസമ്പന്നമായ ഒരു തലമുറയുടെ സൃഷ്ടിപ്പിൽ അധ്യാപകരുടെ പങ്ക് നിസ്ഥുലമാണെന്നും അധ്യാപക പദവി കാലമുള്ള കാലത്തോളം നിലനിൽക്കുമെന്നും പികെ ബഷീർ എംഎൽഎ പറഞ്ഞു.
ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ എം എസ് ബിജു, പ്രധാന അധ്യാപകൻ ജി സുധീർ, ഡെപ്യൂട്ടി ഹെഡ് മിനിസ്റ്റർ കെ എൻ സുഷമ, അധ്യാപകരായ വികെ അബ്ദുറഹ്മാൻ, നാസർ കാരങ്ങാടൻ, ഓഫീസ് അറ്റൻറ് സലീം പള്ളിത്തൊടുക, എന്നിവർക്കാണ് പിടിഎ കമ്മിറ്റിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയപ്പ് സംഘടിപ്പിച്ചത്. വിരമിക്കുന്നവർക്കുള്ള ഉപഹാരവും എംഎൽഎ കൈമാറി.ചടങ്ങിൽ പിടിഎ പ്രസിഡന്റ് എസ്എ നാസർ അധ്യക്ഷനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യ അതിഥിയായി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഫസീല,കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ ടോം, ജില്ലാ പഞ്ചായത്ത് അംഗം മിസ്സ കീഴരിയൂർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപസമാരായ അഹമ്മദ് കുട്ടി പുളത്തൊടി, കസ്റ്റന ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്ത്, എസ്എംസി ചെയർമാൻ സി ഫസൽ ബാബു, സ്കൂൾ ലീഡർ ടി കെ നാഫിഹ്, മുൻ ഹെഡ്മാസ്റ്റർ ടിപി ഖാദർ, സ്റ്റാഫ് സെക്രട്ടറി എപി നാസർ, കെ കെ അബ്ദുൽ ഗഫൂർ, തുടങ്ങിയവർ സംസാരിച്ചു.
