മുക്കം: കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്നും വന്യ മൃഗങ്ങളിൽ നിന്ന് കൃഷിക്ക് സംരക്ഷണം നൽകുവാൻ നടപടിയെടുക്കണമെന്നും സ്വതന്ത്ര കർഷക സംഘം തിരുവമ്പാടി മണ്ഡലം വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു.
മണ്ഡലം ലീഗ് പ്രസിഡണ്ട് സി. കെ. കാസിം ഉൽഘാടനം ചെയ്തു. കർഷകസംഘം മണ്ഡലം പ്രസിഡണ്ട് നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വൈത്തല അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് ജില്ലാസെക്രട്ടറി റുക്കിയ ടീച്ചർ, കർഷകസംഘം മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, സുഹറ വെള്ളങ്ങോട്ട്, മുനീർ മുത്താലം, സുഹറ കരുവോട്ട്, മറിയമ്പി കൂടരഞ്ഞി, സക്കീന തിരുവമ്പാടി, ഹാജറ പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.
Tags:
MUKKAM
