Flash News

Nattu Media

TPYCO പുറത്ത്; നെയ്ബേഴ്സ് അത്താനിക്ക് തകർപ്പൻ ജയം

ചെറുവാടി: പൊറ്റമ്മൽ യൂത്ത് സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ TPYCO B ടീമിനെ തകർത്ത് നെയ്ബേഴ്സ് അത്താനി(Neighbours Athani) സെമി ഫൈനലിൽ പ്രവേശിച്ചു.

ചിത്രം: നെയ്ബേഴ്സ് അത്താനി ടീം (Neighbours Athani) 

ചെറുവാടി പൊറ്റമ്മൽ നിഷാദ്‌മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു നെയ്ബേഴ്സ് അത്താനിയുടെ വിജയം.

ആദ്യ പകുതി മുതൽ തന്നെ ആധിപത്യം പുലർത്തിയ നെയ്‌ബേഴ്‌സ് അത്താണി എതിരാളികളുടെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തി. ചിട്ടയായ കളിയിലൂടെ അഞ്ച് തവണ അവർ വല ചലിപ്പിച്ചപ്പോൾ, TPYCO ക്ക് ഒരു ഗോൾ മാത്രമേ തിരിച്ചടിക്കാനായുള്ളൂ. മികച്ച ഒത്തൊരുമയോടെയുള്ള പ്രകടനമാണ് നെയ്‌ബേഴ്‌സ് അത്താണി ടീമിന് വലിയ മാർജിനിലുള്ള ഈ വിജയം സമ്മാനിച്ചത്.


മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി നെയ്ബേഴ്സ് അത്താണിയുടെ നിഹാൽ കെ.കെ. യെ തിരഞ്ഞെടുത്തു. കോട്ടപ്പുറത്ത് കണ്ടി ഫിറോസ്ഖാനായിരുന്നു മാൻ ഓഫ് ദി മാച്ച്  ട്രോഫി സ്പോൺസർ ചെയ്തത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)