Flash News

Nattu Media

ഇന്ന് ആവേശപ്പോരാട്ടം; TPYCO യും KYC കുന്നുമ്മലും കളത്തിലിറങ്ങുന്നു

ചെറുവാടി: പൊറ്റമ്മൽ യൂത്ത് സംഘടിപ്പിക്കുന്ന 'ഫുട്ബോൾ ഫെസ്റ്റിൽ' ഇന്ന് ആവേശപ്പോരാട്ടം. പൊറ്റമ്മൽ നിഷാദ്മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ TPYCO B ടീം KYC കുന്നുമ്മലുമായി ഏറ്റുമുട്ടും.

ഇന്ന് (ചൊവ്വാഴ്ച) രാത്രി 07:30-നാണ് കിക്ക് ഓഫ്. പ്രാദേശിക ഫുട്ബോൾ കരുത്തരായ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ കളി ആവേശകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്നലത്തെ 2 മത്സരങ്ങളിൽ ആദ്യത്തേതിൽ സി.കെ.ടി.യു ചെറുവാടിയെ ഐ റോക്സ് കണ്ണാം പറമ്പ് 3-2 പരാജയപെടുത്തി. രണ്ടാം മത്സരത്തിൽ നൈറ്റ് എഫ്.സി പൊറ്റമ്മലിനായിരുന്നു വിജയം. ഹണ്ടേഴ്സ് ചെറുവാടിയെ 5-2 നാണ് പരാജയപെടുത്തിയത്.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)