കോഴിക്കോട്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഇന്ത്യ എന്ന പരമോന്നത രാജ്യമായതിന്റെ 77 മത് ഓർമ്മ ദിനമായ ജനുവരി 26
റിപ്പബ്ലിക് ഡേ ദിനത്തിൽ കോഴിക്കോട് ജില്ലാ നൗഷാദ് അസോസിയേഷൻ കോഴിക്കോട് ഇഖ്റഹ് ഹോസ്പിറ്റലിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി നൗഷാദ്, ബ്ലഡ് ഡൊണേഷൻ വിംഗ് ചെയർമാൻ നൗഷാദ് ബേപ്പൂർ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ നൗഷാദ് കാരാടി, നൗഷാദ് ബാലുശ്ശേരി, നൗഷാദ് വാവാട് എന്നിവർ നേതൃത്വം നൽകി. ഒരേ നാമധാരികളുടെ കൂട്ടായ്മയായ നൗഷാദ് അസോസിയേഷൻ കക്ഷി രാഷ്ട്രീയ വിവേചനങ്ങളേതുമില്ലാതെ വിവിധതരത്തിലുള്ള മാനുഷിക മൂല്യങ്ങളെയും ചാരിറ്റി പ്രവർത്തനങ്ങളെയും മുഖമുദ്രയാക്കി മുമ്പോട്ട് പോകുന്ന ഒരു സൗഹൃദ കൂട്ടായ്മയാണ്. ഇന്നത്തെ ക്യാമ്പിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു.
