തദ്ദേശീയമായ വികസന ആവശ്യങ്ങൾ ഗ്രാമസഭയിലൂടെ കണ്ടെത്തി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭ യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. കുട്ടിഹസ്സൻ അധ്യക്ഷനായി.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്,ഗ്രാമ സഭ കോർഡിനേറ്റർ നാസർ, ജനകീയ അസൂത്രണ ഉപാധ്യക്ഷൻ NK അഷ്‌റഫ്, മുൻ വാർഡ് മെമ്പർ മറിയം കുട്ടിഹസ്സൻ,UK അശോകൻ, ശ്രീധരൻ കൂടത്തും പറമ്പ്, KP ഉണ്ണികൃഷ്ണൻ, നളിനി ടീച്ചർ,വാർഡ് ADS ഇന്ദിര,മുഹമ്മദ് കുന്നത്ത്, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ ഗ്രാമ സഭയിൽ പങ്കെടുത്തു.ഗ്രാമ സഭയിൽ പങ്കെടുത്ത
വാർഡിലെ ജനങ്ങൾക്ക് മെമ്പറെ വക സ്നേഹ സമ്മാനവും വിതരണം ചെയ്തു.
Tags:
CHERUVADI
