Flash News

Nattu Media

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ; കൊടിയത്തൂരിൽ കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്.

കൊടിയത്തൂർ: ബസ് ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്താണ് ഏറെ ഭയം നിറക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവമാനിത്. 

ചെറുവാടി ഭാഗത്ത്‌ നിന്നും വരുന്ന ബസിനെ ശ്രദിക്കാതെ നിർത്തിയിട്ട ഓട്ടോക്ക് മുൻ വശത്ത് കൂടി റോഡിലേക്ക് ഓടുകയായിരുന്നു കുട്ടി. ഉടനെ ബസ് ബ്രേക്ക്‌ ഇടുകയും കുട്ടി ബസ്സിന്റെ സൈഡിലേക് മാറുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. 

ഈ സംഭവം നടന്ന മാക്കൽ ഹോസ്പിറ്റലിന്റെ മുമ്പിൽ ഇതേ സ്ഥലത്ത് ഇതിനുമുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഈ റോഡിൽ കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ തുടർകഥയാണെന്ന് നാട്ടുകാർ പറയുന്നു. ഇതേ സ്ഥലത്തു കാൽ നട യാത്രക്കാരുടെയും, ചെറിയ വാഹനങ്ങളുടെയും ആശ്രദ്ധ വലിയ അപകടങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപെടുന്നതിന്റെ നിറവിധി ദൃഷങ്ങൾ പ്രദേശത്തെ CCTV കളിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിന്റെ CCTV ദൃശ്യം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)