ചെറുവാടി.ഇഫ്താർ വിരുന്നും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ്.KVVES യൂണിറ്റ് സെക്രട്ടറി ബഷീർ കെസി എം സ്വാഗതം പറഞ്ഞ പരിപാടി യൂണിറ്റ് പ്രസിഡന്റ് പിസി മുഹമ്മദ് അധ്യക്ഷത വഹിച്ചു.KVVES തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് പ്രേമൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൂലത്ത് മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, മെമ്പർമാരായ കസ്നാ ഹമീദ്, ബാവുക്ക, നിയാസ് കെ വി , ടിപി ശറഫുദ്ധീൻ, എസ് എ നാസർ, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവരെ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ വാഹിദ് കൊളക്കാടൻ നന്ദിയും പറഞ്ഞു.തുടർന്ന് ചെറുവാടി ക്കടവിൽ പ്രത്യേകം സജ്ജം മാക്കിയ ഇരിപ്പിടത്തിൽ വെച്ച് നൂറുകണക്കിന് പേർ പങ്കെടുത്ത മെഗാ ഇഫ്താർ വിരുന്നും നടത്തി.
