കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളുടെ (ഫോസ 82) നോമ്പ് തുറ ചാലിയാർ പുഴയുടെ തീരത്ത് ചെറുവാടി കടവിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ വെച്ച് നടന്നു, സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പരിപാടിക്ക് പി.സി.മുഹമ്മദ്, അഷ്റഫ് കൊളക്കാടൻ, കുന്നത്ത് മുഹമ്മദ്, സാറ കൊടിയത്തൂർ, വേലായുധൻ കാരക്കുറ്റി, അഹമ്മദ് V, രാജൻ അടുപ്പശ്ശേരി, KT കുഞ്ഞിമൊയ്തീൻ , അബ്ദുറഹിമാൻ പഴങ്കൽ, റംല കുയ്യിൽ, ആലി കുട്ടി കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
