പാഴൂർ മുന്നൂരിൽ യുവാക്കളെ കാറടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി കൊടിയത്തൂർ സ്വദേശി ഇർഫാനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. മാവൂർ പോലീസ് ആണ് പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ആയിഷയുടെ മകനാണ് പ്രതി ഇർഫാൻ.
