Flash News

Nattu Media

വാഴക്കാട്ടെ കുടി വെള്ളക്ഷാമം; ശാശ്വത പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥർ

വാഴക്കാട് പഞ്ചായത്തിലെ ചീക്കോട് കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. എ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കൊന്നാര് കുടിവെള്ള പദ്ധതിയിലെ ടാങ്കിൽ വിതരണം നടത്തി സമയബന്ധിതമായി ശാശ്വത പരിഹാരം കാണുമെന്നും, കുടിവെള്ളവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചേംബറിൽ നടന്ന മീറ്റിംഗിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആരിഫ വി, വൈസ് പ്രസിഡന്റ് അഡ്വ: എം. കെ നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജൈസൽ എളമരം, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ കെ. സി മുത്തുകോയ തങ്ങൾ, സജിത രാജേഷ്, കരീം വെട്ടത്തൂർ, കെ അലി, ആർ. പി ഹാരിസ്, കളത്തിൽ അബ്ദുറഹ്മാൻ, ശംസു മപ്രം, നാസർ വലിയമംഗലത്ത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ ഇ. ഇ, പി. എച്ച് ഡിവിഷൻ, സന്തോഷ്‌ കുമാർ ഇ. എസ് ഇ ഇ പ്രൊജക്ട്, ജമീല ടി. പി, എ എക്സ് ഇ അരീക്കോട്, വർഷ സി, എ ഇ, ഹർഷിൻ എച്ച് എസ്, ഷിബിൻ അശോക് ഇ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)