കൊടിയത്തൂർ: കലുങ്ക് നിർമ്മാണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളമില്ലാതെ ഒരാഴ്ചയായിട്ടും നന്നാക്കാൻ നടപടി ഇല്ലാതായതോടെ പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ളം എത്തിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ മാതൃക.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിതയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ടിപി ഷറഫുദ്ദീൻ, മുഹമ്മദ് യൂസഫ്, എന്നിവരാണ് പൈപ്പ് നന്നാക്കി കുടിവെള്ളം എത്തിച്ചത്. റോഡ് പ്രവർത്തിക്കിടെ പൈപ്പ് പൊട്ടി കുടിവെള്ളമില്ലാതെ നൂറുകണക്കിന് കുടുംബങ്ങൾ വലയുമ്പോഴും പൊതുമരാമത്ത് വകുപ്പും കരാറുകാരനും കണ്ടഭാവം നടിക്കാതായതോടെയാണ് കനത്ത ചൂടിനെ പോലും വകവെക്കാതെ പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള വിതരണം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചത്.![]() |
| Advertisment |
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കൊടിയത്തൂർ മാട്ടുമുറി റോഡിൽ നടക്കുന്ന കലുങ്ക് പ്രവർത്തി മൂലം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി നിരവധി കുടുംബങ്ങൾ പ്രയാസപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ലാതായതോടെയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തന്നെ പ്രവർത്തിക്കായി മുന്നിട്ടിറങ്ങിയത്. കനത്ത വേനലിൽ കിണറുകൾ വറ്റിതുടങ്ങുകയും വാട്ടർ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിക്കുകയും ചെയ്യുന്ന മാട്ടുമുറി, പന്നിക്കോട്, താന്നിക്കൽ തൊടി, കറ്റിരിച്ചാൽ, മാവായി, തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതത്തിലായത്. സംഭവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ നിരവധി തവണ കരാറുകാരനുമായി ബന്ധപ്പെട്ടെങ്കിലും നന്നാക്കാൻ നടപടി സ്വീകരിച്ചില്ല. ഇതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത, വൈസ് പ്രസിഡന്റ് സുജാ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അഹമ്മദ് കുട്ടി പൂളത്തൊടി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ടിപി ഷറഫുദ്ദീൻ മുഹമ്മദ് യൂസഫ് എന്നിവർ പ്ലംബിംഗ് ആയുധങ്ങളും മറ്റ് ആയുധങ്ങളുമായി റോഡിലെ മണ്ണ് മാറ്റി പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം സുഗമ ആമാക്കുകയായിരുന്നു.

