Flash News

Nattu Media

ചെറിയ പെരുന്നാളിൻ നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്രയും, മടക്കയാത്രയും പ്രതിസന്ധിയിൽ

ചെറിയ പെരുന്നാള്‍ ആഘോഷം ലക്ഷ്യമിട്ട്‌  പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയും, മടക്കയാത്രയും പ്രതിസന്ധിയിൽ.


എമര്‍ജന്‍സിയായി നാട്ടിലേക്ക് മടങ്ങണമെങ്കില്‍ സൗദി അറേബ്യ വഴി സൗകര്യമുണ്ട്‌. ഇതാകട്ടെ നിലവിലുള്ള ടിക്കറ്റില്‍ മൂന്നിരട്ടി ചാര്‍ജ്‌ജ് നല്‍കണമെന്നാണ്‌ പ്രവാസികള്‍ പറയുന്നത്‌. നാട്ടിലെത്തണമെങ്കിൽഒരാള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ വേണം ടിക്കറ്റ് ചാർജ്ജ്. 

ഖത്തര്‍ എയ്‌ര്‍വേഴ്‌സ് ആയിച്ചയില്‍ മൂന്ന്‌, നാല്‌ ദിവസം ഇപ്രകാരം സര്‍വ്വീസ്‌ നടത്തിയിരുന്നു. ചാര്‍ട്ട്‌ ചെയ്‌ത് പോകുന്നവരുമുണ്ട്‌. സാധാരണ പെരുന്നാളിനോടനുബന്ധിച്ച്‌ കുറച്ച്‌ ദിവസങ്ങള്‍ അവധി ലഭിക്കുമ്പോള്‍ നാട്ടിലെത്തി കുടുബത്തോടെപ്പം പെരുന്നാള്‍ ആഘോഷിച്ച്‌ മടങ്ങുന്ന നിരവധി പേരുണ്ടായിരുന്നു. മിഡിലിസ്‌റ്റിലെ യുദ്ധസാഹചര്യങ്ങള്‍ വലിയ ടിക്കറ്റ്‌ നിരക്ക്‌ നല്‍കി മടക്കയാത്രക്ക്‌ പ്രയാസമായിരിക്കയാണ്‌. ഖത്തര്‍, യു.എ.ഇ, കുവൈത്ത്‌ തുടങ്ങി ഗള്‍ഫിലെ ബന്ധുമിത്രാധികടക്കമുള്ളവരുടെ അടുക്കല്‍ സന്ദര്‍ശനം നടത്തി മടക്കയാത്ര ടിക്കറ്റുകളടക്കം എടുത്തവര്‍ക്കും പോലും മടങ്ങാനാവാതെ ബുദ്ധിമുട്ടിലായവരും നിരവധിയുണ്ട്‌. പലരുടെയും ടിക്കറ്റുകള്‍ ഇതിനകം കാന്‍സലായിട്ടുണ്ട്‌. ഖത്തറില്‍ നിന്ന്‌ റമദാനും, ഈദുൽ ഫിത്‌റിലും ലക്ഷ്യമിട്ട്‌ ഇക്കുറി നാട്ടിലെത്താന്‍ ആഗ്രഹിച്ച മുക്കം, ചേന്ദമംഗല്ലൂര്‍, മാവൂര്‍ തുടങ്ങി സമീപ പ്രദേശങ്ങളില്‍ നിരവധി പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ പോകാനായില്ല. മിഡിലിസ്‌റ്റിലെ യുദ്ധസാഹചര്യത്തില്‍ ഖത്തറില്‍ പുറത്തിറങ്ങുന്നവര്‍ വളരെ ചുരുക്കമാണ്‌. മിസൈലുകള്‍ ചീറിപാഴുന്ന ശബ്‌ദങ്ങള്‍ ഇടക്ക്‌ കേള്‍ക്കുയുമുണ്ട്‌. 

നോമ്പ്‌ തുറന്നതിന്‌ ശേഷം സുഹൃത്തുക്കള്‍ ചെറിയ തോതില്‍ സംഗമിക്കുമ്പോള്‍ പലരെയും കാണുന്നത്‌. ഐന്‍ ഖാലിദ്‌ ടൗണില്‍ ചായ കഴിക്കാന്‍ പീടികകളുണ്ട്‌. ഒട്ടുമിക്ക ചായ കടകളും മലയാളികള്‍ നടത്തുന്നവയാണ്‌. 

ബാര്‍ബര്‍ഷോപ്പുകളുമുണ്ട്‌, ചായ കടകളില്‍ നിന്ന്‌ ചായ കുടിയും മറ്റും കഴിഞ്ഞ്‌ അല്‍പ്പനേരം എല്ലാവരും നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും. പ്രയാസങ്ങളെല്ലാം മറന്ന്‌ പൊട്ടി അല്‍പ്പം ചിരിക്കുന്ന ഒത്തിരി കൂട്ടുകാര്‍. പ്രവാസ ജീവിതത്തിലെ സ്‌നേഹ ബന്ധത്തിന്റെ ചങ്ങലകളാണിത്‌. അത്‌ ആര്‍ക്ക്‌ പൊട്ടിക്കാനാവില്ല. ഒരു പക്ഷെ നാട്ടിലെ ബന്ധുമിത്രാധികള്‍ക്ക്‌ യുദ്ധസാഹചര്യങ്ങള്‍ ഭയം തോന്നിയേക്കാം. എന്നാല്‍ ഖത്തര്‍ ഗവര്‍മെന്റ്‌ സ്വദേശികളെ പോലെ തന്നെ വിദേശികളെയും സമാധാനം നല്‍കി പരിഗണിക്കുന്നതിലാണ്‌ ഏറെ ആശ്വാസം നല്‍കുന്നത്‌. അത്യാവശ്യത്തിന്‌ നാട്ടിലേക്ക്‌ മടങ്ങേണ്ടവര്‍ക്ക്‌ വീമാനത്തിന്‌ അധിക ചാര്‍ജ്‌ജ് നല്‍കി വഴിയൊരുക്കുന്നുണ്ട്‌. ഇടക്ക്‌ അപകടം നോട്ടിഫിക്കേഷന്‍ നല്‍കി പുറത്തിറങ്ങാന്‍ പാടില്ല നിര്‍ദ്ദേശം ലഭിക്കുമെന്നാണ്‌ ഖത്തര്‍ പ്രവാസികള്‍ പറയുന്നത്‌. വര്‍ഷം തോറും പല സംഘങ്ങളുടെയും സമൂഹ നോമ്പ്‌ തുറയും റമദാനില്‍ സംഘടിപ്പിക്കാറുണ്ട്‌. 

യുദ്ധ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത്‌ ഇക്കുറി അതുണ്ടായില്ല. ഇക്കാരണത്താല്‍ തന്നെ മൂന്ന്‌, നാല്‌ പതിറ്റാണ്ടുകള്‍ ഖത്തറില്‍ പ്രവാസികളായ കുട്ടുകാര്‍ ഐന്‍ ഖാലിദ്‌ ഭാഗങ്ങളില്‍ അല്‍പ്പം നേരം ഇരുന്ന്‌ വര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ കുറെ ചിരിക്കും.ഇതോടെ മനസ്സ്‌ ശാന്തമാകുമെന്നാണ്‌ കൂട്ടുകാര്‍ പറയുന്നത്‌.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)