Flash News

Nattu Media

'ദ സർഗാരവ്' : കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂൾ വാർഷികാഘോഷം വേറിട്ടതായി

 


കാരമൂല :'ദ സർഗാരവ്' എന്ന തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂൾ സംഘടിപ്പിച്ച 99 -ാം വാർഷികാഘോഷത്തിൽ വൈവധ്യമാർന്ന പരിപാടികൾ അരങ്ങേറി. വമ്പിച്ച പങ്കാളിത്തവുമുണ്ടായിരുന്നു.


നാടകം, കോൽക്കളി, ഡോക്യുമെൻ്ററി, നൂറാം വാർഷിക പ്രഖ്യാപനം,ആർഡിഎ രുദ്ര ഡാൻസ് അക്കാദമിയുടെ സ്റ്റേജ് ഷോ , അവാർഡ് ദാനം, എൻ്റോവ്മെൻ്റ് വിതരണം, ഒപ്പന , സംഗീതശില്പം, ഗാനമേള, ശ്രീരുദ്രം ട്രൂപ്പിൻ്റെ കൈക്കൊട്ടിക്കളി, വിനു - വിനീഷ ടീമിൻ്റെ ഡാൻസ്, പൂർവ വിദ്യാർഥികളുടെ തിരുവാതിര,പൂർവാധ്യാപികയും കക്കാട് ജി എൽ പി സ്കൂൾ പ്രധാനധ്യാപികയുമായ ജാനീസ് ജോസഫിനുള്ള യാത്രയയപ്പ് ,പ്രശസ്ത ഡാൻസർ വിഷ്ണു പങ്കജിൻ്റെ പെർഫോമൻസ്, കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.


പ്രശസ്ത കലാകാരൻ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനുശ്രീ അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർപേഴ്സൺ ശരത് ശിവൻ, എംപിടിഎ ചെയർപേഴ്സൺ മോബിക,പിടിഎ വൈസ് പ്രസിഡൻ്റ് ആരതി, സീനിയർ അസിസ്റ്റൻ്റ് ഫൗസിയ, സ്റ്റാഫ് സെക്രട്ടറി സുനിത, എസ് ആർ ജി കൺവീനർ റസ്ന, ബിജുല,കൈറുന്നീസ, സ്‌കൂൾ ലീഡർ ഷിയ ഫാത്തിമ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും കൺവീനർ ഹർഷ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)