Flash News

Nattu Media

മുക്കത്ത് ജീപ്പ് മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്ന് കൊളക്കാടൻമലയിൽ ജീപ്പ് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

ഭാര്യയ്ക്കൊപ്പം സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ കൊളക്കാടൻമലയിൽ വെച്ച് ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. വാഹനം പിന്നോട്ട് ഉരുണ്ടതിനെ തുടർന്ന് അലവിക്കുട്ടി ഭാര്യയോട് പുറത്തിറങ്ങി ടയറിന് പിന്നിൽ കല്ല് വെക്കാൻ ആവശ്യപ്പെട്ടു. ഭാര്യ കല്ല് വെച്ചിട്ടും വാഹനം നിൽക്കാതെ വന്നതോടെ അലവിക്കുട്ടി തന്നെ പുറത്തിറങ്ങി കല്ല് വെക്കാൻ ശ്രമിച്ചു. ഇതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇദ്ദേഹത്തിൻ്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ കാരശ്ശേരി പഞ്ചായത്ത് മുൻ വാർഡ് മെമ്പർ ശിവദാസൻ്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മയ്യിത്ത് നിസ്‌കാരം നാളെ വെള്ളി രാവിലെ 10.30 തേക്കുംകുറ്റി കപ്പാല ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)