Flash News

Nattu Media

മുക്കത്ത് എസ്‌ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച;ഒരാള്‍ പിടിയില്‍.

മുക്കം എസ്‌ഐയുടെ വാടക വീട്ടില്‍ പട്ടാപ്പകല്‍ കവർച്ച. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തിയ മോഷ്ടാക്കള്‍ പിറകുവശത്തെ വാതില്‍ തകർത്ത് അകത്ത് കയറി 8500 രൂപയും ചില വീട്ടുപകരണങ്ങളും കവർന്നു.

മുക്കം എസ്‌ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷും താമസിക്കുന്ന ഇരുനില വീട്ടിലാണ് സംഭവം നടന്നത്.

വീടിനുള്ളില്‍ പ്രവേശിച്ച ശേഷം മൂന്നു മുറികളുടെ വാതിലുകളും തകർത്താണ് മോഷ്ടാക്കള്‍ പരിശോധന നടത്തിയത്. മൂന്ന് പേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് വിവരം.

ഈ സമയം വീടില്‍ ആരും ഇല്ലെന്ന ധാരണയിലായിരുന്നു സംഘം. എന്നാല്‍ വൈകുന്നേരം ഏകദേശം 3 മണിയോടെ സനീഷ് വീട്ടിലേക്ക് എത്തിയപ്പോള്‍ രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലാപ്ടോപ്പ്, ടോർച്ച്‌ എന്നിവ പുറത്തേക്ക് കൊണ്ടുവെച്ച നിലയില്‍ കണ്ടെത്തി.

ഇതിനിടെ, മോഷണത്തിന് പിന്നില്‍ ഉണ്ടായിരുന്ന അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവിനെ പോലീസ് പിടികൂടി.

മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)