Flash News

Nattu Media

പഠനോപകരണ കിറ്റ് വിതരണം ചെയ്തു

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ സാംസ്കാരിക വിഭാഗമായ ചില്ലേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ കിറ്റ് വിതരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ശരീഫ് അമ്പലകണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രേമ ടീച്ചർ, എം.പി. ഉബൈദ്, ടി.കെ. അനീഫ, സി.പി. മുഹമ്മദ്, ബാബു പൊലുകുന്നത്ത്, സാജിദ് കുണ്ടുകുളി, എം. ബഷീർ, മനാഫ് കുയ്യിൽ പ്രസംഗിച്ചു.

ബാലു കലാഭവൻ, തേജുമോൾ പട്ടുറുമാൽ എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്ന് സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)