നോളജ് സിറ്റി: സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ സംഗമ ഭൂമിയായി മർകസ് നോളജ് സിറ്റി മാറുമെന്ന് യു എ ഇ പ്രസിഡൻഷ്യൽ അഡ്വൈസർ ശൈഖ് സയ്യിദ് അലിയ്യുൽ ഹാശിമി. വിവിധ സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ സംഗമ ഭൂമിയായും, ലോകത്തിലെ വിവിധ ദേശങ്ങളിൽ നിന്നുള്ളവരുടെ വരവിന് കാരണമായും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ മർകസ് നോളജ് സിറ്റി മാറുമെന്ന് സയ്യിദ് അലിയ്യുൽ ഹാശിമി പറഞ്ഞു. മർകസ് നോളജ് സിറ്റിയിൽ നടന്ന ഗ്രാൻഡ് ഖുതുബക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, കെ കെ അഹമ്മദ് മുസ്‌ലിയാർ കട്ടിപ്പാറ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, തഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, ഡോ. അബ്ദുൽ ഹകിം അസ്ഹരി ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
