ചെറുവാടി: മില്ലത്ത് മഹൽ അൽ റുദൈമാൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ ഫുട്‍ബോൾ ടൂർണമെന്റ് ന്റെ ഭാഗമായി അണിയിച്ചൊരുക്കുന്ന ചെറുവാടിയുടെ ഫുട്ബാൾ ചരിത്രം വിവരിക്കുന്ന പന്താട്ടം ഡോക്യുമെന്ററിയുടെ ചിത്രീകരണം ചെറുവാടിയിലും പരിസരപ്രദേശങ്ങളിലും വെച്ച് നടന്നകൊണ്ടിരിക്കുന്നു. പന്താട്ടം ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ബി.ബി .സി ഇന്ത്യൻ ജൂറി അംഗവും ചന്ദ്രിക ചീഫ് എഡിറ്ററുമായ കമാൽ വരദൂർ നിർവ്വഹിച്ചു .
1940 കളിൽ ശാസ്ത്രീയ ഫുട്ബോളിന്റെ തിരനോട്ടം നടത്തിയ ചെറുവാടിയും ഒരു കുഗ്രാമത്തിന്റെ കായികചരിതവും ഒരുമിച്ചു പറയുന്ന പന്താട്ടം ഡോക്യുമെന്ററി ഇറക്കുന്നത് അൽ റുദൈമാൻ ഗ്രൂപ്പാണ് .പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ഫൈസൽ ഹുസൈനാണ് ഈ ഡോക്യുമെന്റിയുടെ സംവിധായകൻ.
ചെറുവാടിയുടെ ഫുട്ബോൾ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മറഞ്ഞുപോയ പഴയകാല കളിക്കാരെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്തുകൊണ്ട് ചെറുവാടിയിലെ ഫുട്ബോൾ ഭ്രാന്തിന്റെ ഭൂതകാല മഹിമ കൂടി പുതിയ തലമുറയ്ക്ക് എത്തിച്ചു കൊടുക്കുന്നത് ചെറുവാടി മില്ലത്ത് മഹലാണ്. ഖിലാഫത്തെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി സി പി. ചെറിയ മുഹമ്മദ് , കെ വി അബ്ദുറഹിമാൻ ,എൻ കെ അഷ്‌റഫ് , കെ വി സലാം മാസ്റ്റർ ,എൻ ജമാൽ , എം ടി റിയാസ് ,ഷകീബ് കൊളക്കാടൻ ,ടി പി ഷറഫുദീൻ ,അഷ്‌റഫ് കൊളക്കാടൻ , തടായിൽ മുഹമ്മദ്, സലാം ചാലിൽ എന്നിവർ പങ്കെടുത്തു.
