Flash News

Nattu Media

🗣️ സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവം, പ്രശ്നം ശാശ്വതമായി പരിഹരിക്കണം : ബിജെപി

കൊടിയത്തൂർ: പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്തിലെ ബിജെപി നേതാക്കന്മാരായ പ്രമോദ് കുമാറും നസീം കൊടിയത്തൂരും സ്കൂൾ സന്ദർശിച്ച് സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റ റുമായി സംസാരിച്ചു മനസ്സിലാക്കുകയും,  വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ പ്രശ്നം ശാശ്വതമായി പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ഇവർ പഞ്ചായത്ത് ഓഫീസിൽ എത്തി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷംലൂലത്തുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളിലേക്കുള്ള റോഡ് സ്കൂൾ വാഹനങ്ങൾക്ക് പൂർണ്ണമായും ഗതാഗത യോഗ്യമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)