കൊടിയത്തൂർ: സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ ഷാനിദ് പി.പി യെ DYFI സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. ഇലക്ട്രോണിക്സിലാണ് ഷാനിദ് ഈ നേട്ടം കൈവരിച്ചത്.
DYFI മേഖല പ്രസിഡന്റ് അനസ് താളത്തിൽ ഉപഹാരം സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി റനീഫ്, പ്രസിഡന്റ് ഹാഷ്മിനിയാസ്, ഫായിസ്, റിഷാൽ, ഷംസീർ എന്നിവർ പങ്കെടുത്തു.