Flash News

Nattu Media

റിവർ ക്യാമ്പ് നടത്തി


ചെറുവാടി : നവംബർ 26 ഇന്ത്യൻ ഭരണഘടനാ ദിനത്തോടാനുബന്ധിച്ച്  എൻ സി പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാലിയാർ പുഴയിൽ വെച്ച് നടത്തിയ  റിവർ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചാലിയാർ ടൂറിസവുമായി ബന്ധപ്പെട്ട് കൊണ്ട് നിയമപരമായ എല്ലാവിധ സഹായങ്ങളും ചെയ്ത് തെരാമെന്നും ചാലിയാറിന്റെ ടൂറിസ സാധ്യതകൾ അനന്തമാണെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ ടൂറിസം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചുകൊണ്ട് സർക്കാരിന്റെ നിയമപരമായ എല്ലാ അനുമതിയും ചാലിയാർ ജല ടൂറിസത്തിൻ വാങ്ങിത്തരാൻ വേണ്ടി പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു  




ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസയിൻ കൊളക്കാടൻ  അധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ്, എൻ സി പി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറിമാരായ
 പി പി ജോയി, വിജയൻ മലയിൽ, യൂസുഫ് പുതുപ്പാടി,
സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ ആയ അഡ്വ പി ചാത്തുകുട്ടി, പി ടി അസയിൽ കുട്ടി, റസാക്ക് കൊടിയത്തൂർ , പി ആർ സുനിൽ സിങ്ങ്, പ്രേമൻ മുത്തേരി , ആലി കെ സി , ഉസ്മാൻ ചെറുവാടി, കെ സി അബ്ദുൽ മജീദ്, ടി കെ സാമി, സത്താർ കൊളക്കാടൻ, രവി മാസ്റ്റർ ചെറുവാടി, റഹ്മത്ത് , സണ്ണി കാരി കൊമ്പിൽ , പറശ്ശേരി, ടി ജെ റോയി, സുബ്രഹ്മണ്ണ്യൻ കുന്തൻ തൊടിക , സലീം ചെമ്പൻ ,റഹ്മത്ത് പുതുപ്പാടി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)