ചെറുവാടി മില്ലത്ത് മഹൽ അൽ റുദൈമാൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ നാലാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ ഫുട്‍ബോൾ ടൂർണമെന്റ് ന്റെ ഭാഗമായി അണിയിച്ചൊരുക്കുന്ന ചെറുവാടിയുടെ ഫുട്ബാൾ ചരിത്രം വിവരിക്കുന്ന പന്താട്ടം ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രദർശനം ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ വെച്ച് സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി സി.പി . ചെറിയ മുഹമ്മദ് നിർവ്വഹിച്ചു .
ചടങ്ങിൽ മില്ലത്ത് മഹൽ ഫുട്ബോൾ കമ്മറ്റി ചെയർമാൻ കെ .വി അബ്ദുസലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ എൻ .കെ . അഷ്‌റഫ് , അഹമ്മദ് തേലിരി, എൻ ജമാൽ, മജീദ് മുലത്ത്, എം .ടി റിയാസ് , സി പി നൗഷാദ് ,അബ്ദു ക കോട്ടൺ സ്പോർട്ട് ,ടി.പി ഷറഫുദീൻ , കെ എച് . മുഹമ്മദ് , തടായിൽ മുഹമ്മദ്, സലാം ചാലിൽ എന്നിവർ പങ്കെടുത്തു.
1940 കളിൽ ശാസ്ത്രീയ ഫുട്ബോളിന്റെ തിരനോട്ടം നടത്തിയ ചെറുവാടിയും ഒരു കുഗ്രാമത്തിന്റെ കായികചരിതവും ഒരുമിച്ചു പറയുന്ന പന്താട്ടം ഡോക്യുമെന്ററി ഇറക്കുന്നത് അൽ റുദൈമാൻ ഗ്രൂപ്പാണ്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ഫൈസൽ ഹുസൈനാണ് ഈ ഡോക്യുമെന്റിയുടെ സംവിധായകൻ.
