Flash News

Nattu Media

അന്താരാഷ്ട്ര അറബിക് ദിനാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാവും


ചേന്ദമംഗല്ലൂർ : ഡിസംബർ 18ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂൾതല
പരിപാടികൾക്ക് ചേന്ദമംഗലൂർ ജി എം യു പി സ്കൂളിൽ നാളെ തിങ്കളാഴ്ച തുടക്കമാവും. 
പ്രഥമാധ്യാപകൻ വാസു മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രതിഭകളെ ആദരിക്കലും നടക്കും. 

ഉച്ചക്കുശേഷം നടക്കുന്ന ഓൺലൈൻ കോൺഫറൻസിൽ  ഖത്തറിൽ നിന്നുള്ള പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് അഹമ്മദ് ഹാഷിം മുഖ്യാതിഥിയായി പങ്കെടുക്കും.

ഒരാഴ്ച നീണ്ടുനിൽക്കുന്ന അറബിക് ദിനാഘോഷ പരിപാടികളിൽ വ്യത്യസ്ത ദിനങ്ങളിലായി വിവിധ തരത്തിലുള്ള വൈജ്ഞാനിക-കലാ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)