മാവൂർ: മാവൂർ തയ്യിൽ കുഞ്ഞി മുഹമ്മദ് - ഫാത്തിമ എന്നിവരുടെ പരമ്പരയായ തയ്യിൽ കുടുംബങ്ങളുടെ ആദ്യ സംഗമം സംഘടിപ്പിച്ചു. എളമരം ചാലിയാർ ജലകിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടനം കെ വി അബ്ദുറഹ്മാൻ നിർവഹിച്ചു. കുടുംബത്തിലെ മുതിർന്നവരെയും ഉന്നത വിജയം നേടിയവരെയും ആദരിച്ചു. വി സി മുഹമ്മദ് വാഴക്കാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു. നിയാസ് കക്കാട്, അബൂബക്കർ സിദ്ധീഖ്, നൗഫൽ കക്കാട്, നൗഷാദ് കുയ്യിൽ, ഒ പി അസീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Tags:
MAVOOR
