Flash News

Nattu Media

നാടിന് അഭിമാനമായി മാറിയ ഇശൽ മുഹമ്മദിനെ അനുമോദിച്ചു


കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ സ്കൂൾ കായികമേളയിൽ 200 മീറ്റർ ഓട്ട മത്സരത്തിലും  റിലേ മത്സരത്തിലും  ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി മാറിയ കൊടിയത്തൂർ  സിപി സൈഫുദ്ദീൻ മാസ്റ്ററുടെയും  പി ടി എം ഹൈസ്കൂൾ അധ്യാപികയായ ബെൻസീറ ടീച്ചറുടെയും മകനായ ഇശൽ മുഹമ്മദിനെ വാർഡ് മെമ്പർ  ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി അനുമോദിച്ചു

 ഇശൽ മുഹമ്മദ് കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മാസം മൂന്നാം തീയതി മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തയ്യാറെടുപ്പ് നടത്തുകയാണ്  ഇശൽ മുഹമ്മദ്.പരിപാടിക്ക് സിപി ഹബ്ബാസ്,എൻ കെ അഷ്റഫ്, സലാം സിപി, റഹീസ്. സി, പൈതൽ ടി, അഫ്സൽ സിപി, ജാഹിദ് കെ, നിയാൽ സിപി, സായിർ ഒ പി,സിപി സൈഫുദ്ദീൻ  നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)