Flash News

Nattu Media

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ചെറുവാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും, കുട്ടികളുടെയും സ്ത്രീകളുടെയും ഗവണ്മെന്റ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്ത ദാന ക്യാബിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശക്കീബ് കീലത്ത് നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് സിവി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സിബിച്ചൻ, സന്തോഷ് ജോർജ്, റസിയ, അമൽ തുടങ്ങിയവർ സംസാരിച്ചു.

സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ലാബിൽ വച്ച് രക്തം ശേഖരിച്ച് ഡോക്റ്റർ ശ്രീ ഫസൽ, ഹെഡ് നഴ്‌സ് ശ്രീധന്യ, ബ്ലഡ് ബാങ്ക് കൗൺസിലർ അമിത, ലാബ് ജീവനക്കാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി, വിവിധ സംഘടനകളുടേയും ക്ലബുകളുടേയും അംഗങ്ങൾ പങ്കെടുത്ത് 50ൽ അധികം രക്ത യൂണിറ്റുകൾ ശേഖരിക്കുകയും സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അനുഭവം പകർന്ന ക്യാമ്പ് ഉച്ചക്ക് ഒരു മണിയോടെ സമാപിച്ചു.

വളണ്ടിയർ ലീഡർമാരായ ഷാമിൽ സലീം സ്വാഗതവും ഹിബ ഫാത്തിമ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)