Flash News

Nattu Media

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എൽ എസ് എസ് - യു എസ് എസ് സ്കോളർഷിപ്പ് സമഗ്ര പരിശീലനം ആരംഭിക്കുന്നു


കൊടിയത്തൂർ : മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഭയമില്ലാതെ പരീക്ഷ എഴുതാൻ  പ്രാപ്തരാക്കുവാനും  കൂടുതൽ വിദ്യാർത്ഥികൾക്ക് എൽ എസ് എസ് -യു എസ് എസ് സ്കോളർഷിപ്പ് ലഭ്യമാക്കാനും ലക്ഷ്യം വെച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്ക് സമഗ്ര പരിശീലനം നൽകുന്നു. 'ദ ഐക്കൺ ' തലക്കെട്ടിൽ മുക്കം വിദ്യ സെൻറർ ഫോർ എക്സലൻസിൻ്റെ സഹായത്തോടെയാണ് നാനൂറോളം കുട്ടികൾക്ക് പരിശീലനം നൽകുന്നത്. 
ഡിസം: 30 വെള്ളിയാഴ്ച്ച  മുതൽ ക്യാമ്പിന് തുടക്കമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ഷംലൂലത്ത് അറിയിച്ചു.ആദ്യ നാല് ദിവസങ്ങൾ ചെറുവാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലും തുടർന്ന് കൊടിയത്തൂർ ജി എം യു പി സ്കൂളിലുമാണ് ക്യാമ്പ്.ക്രിസ്മസ് അവധിക്കാലത്തും ഒഴിവ് ദിവസങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. മലബാർ മേഖലയിലെ വിദഗ്ധരായവർ പരിശീലനത്തിന് നേതൃത്വം നൽകും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)