Flash News

Nattu Media

ടർഫ് ഓണേഴ്സ് അസോസിയേഷൻ കേരള (TOAK) കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി



TOAK കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. കോഴിക്കോട് വിജിലൻസ് പോലീസ് സൂപ്രണ്ട് കെ.പി.അബ്ദുൽ റസാഖ് സംഗമം ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ അധ്യക്ഷത വഹിച്ചു . ഫിലിപ്പ് മമ്പാടിന്റെ ക്ലാസ്സ്, വിവിധ മേഖലകളിൽ മികവ് തെളിയിച്ച  പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ്,  സംഘടനയുടെ 2023 കലണ്ടറിന്റെ പ്രകാശനം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ചടങ്ങില്‍ വെച്ച് നടത്തി.

ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദാലി, മോയിൻ കുട്ടി മാസ്റ്റർ, മഠത്തിൽ കരീം ഹാജി, സുബൈർ മാസ്റ്റർ, ഖമറുദ്ധീൻ, റെനീഷ്, കുട്ടി മോൻ, ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു  ഷാജഹാൻ നന്ദിയും പറഞ്ഞു.

പുറായില്‍ റിസോട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനായി വന്ന TOAK കുടുംബാംഗങ്ങള്‍ക്ക് അമീന്‍ പൊന്നാടും ടീമും ഒരുക്കിയ ഗാന വിരുന്ന് വേറിട്ടൊരനുഭവം തന്നെയായിരുന്നു. 2023 പുതുവര്‍ഷത്തിൽ വീണ്ടും  കൂട്ടുകൂടാമെന്ന് പരസ്പരം മനസ്സില്‍ ഉറപ്പിച്ച് കൊണ്ടാണ് ഓരൊരുത്തരും യാത്ര തിരിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)