Flash News

Nattu Media

SYS കൊടിയത്തൂർ യൂണിറ്റ് യൂത്ത് കൗൺസിൽ സമാപിച്ചു


കൊടിയത്തൂർ : നേരിന് കാവലിരിക്കുക' എന്ന ശീർഷകത്തിൽ SYS സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് പുന:സംഘടന കാമ്പയിൻ ഭാഗമായി കൊടിയത്തൂർ യൂണിറ്റ് യൂത്ത് കൗൺസിൽ സർക്കിൾ ഉപാധ്യക്ഷൻ അബ്ദുൽ വഹാബ് സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ പിടി യുടെ അധ്യക്ഷതയിൽ സോൺ ദഅവാ സെക്രട്ടറി ലുക്മാൻ സഖാഫി കൂടരഞ്ഞി വിഷയാവതരണം നടത്തി.ഷിഹാബുദീൻ സഖാഫി വെസ്റ്റ് കൊടിയത്തൂർ പുന:സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  സർക്കിൾ പ്രസിഡണ്ട്‌ ഖാസിം സഖാഫി എരഞ്ഞിമാവ്,ജനറൽ സെക്രട്ടറി വി കെ അഷ്‌റഫ്‌ മാസ്റ്റർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. അബ്ദുൽ അസീസ്‌ എ പി കൊടിയത്തൂർ,സലാം മാസ്റ്റർ പി പി സൗത്ത് കൊടിയത്തൂർ, സി കെ അബ്ദുറഹ്മാൻ കാരകുറ്റി, നിയാസ് ടി എൻ, ജാബീർ ടി എ, അസീസ്‌ ടി കെ എന്നിവർ സംസാരിച്ചു.         ഭാരവാഹികളായി     ജബീർ ടി എ (പ്രസിഡണ്ട്‌ ),അബ്ദുൽ അസീസ്‌ ടി കെ (ജനറൽ സെക്രട്ടറി),നിയാസ് ടി എൻ (ഫിനാൻസ് സെക്രട്ടറി), അബ്ദുൽ ഗഫൂർ പി ടി( വൈസ് പ്രസിഡണ്ട്‌), ഷഫീഖ് അങ്ങാടിയിൽ(വൈസ് പ്രസിഡണ്ട്‌)സൈഫുള്ള സി (സെക്രട്ടറി ), റിയാസ് കോട്ടമ്മൽ(സെക്രട്ടറി )എന്നിവരെ  തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)