Flash News

Nattu Media

പ്രതിഭകളെ ആദരിച്ചു


ചെറുവാടി: തെനെങ്ങാപറമ്പ്  നൂറുൽ ഹുദാ മദ്രസാ കമ്മിറ്റിയുടെയും SKSSF യൂണിറ്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സർഗ്ഗപ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. കോഴിക്കോട് ജില്ലാ സർഗലയത്തിൽ നിന്നും സുബ്ജൂനിയർ വിഭാഗം അറബി ഗാനത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്കു യോഗ്യത നേടിയ മാലിക് ദീനാറിനെയും, സുബ്ജൂനിയർ വിഭാഗം ജലച്ചായ മത്സരത്തിൽ ജില്ലാത്തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച മുബഷിർ വിപി യെയുമാണ് ആദരിച്ചത്.

 പരിപാടി മഹല്ല് സെക്രട്ടറി ടിപി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരം മഹല്ല് ഖത്തീബ് മിദ്‌ലാജ് ഫഹീമി നൽകി. ചടങ്ങിൽ മഹല്ല് ട്രഷറർ മോയിൻകുട്ടി മുസ്‌ലിയാർ, വൈസ്. പ്രസിഡന്റ് വിപി മുഹമ്മദ്, നജീബ് സി കെ, കോയകുട്ടി, മുഹമ്മദ്ക്കുട്ടി (എളാപ്പ), ആരിഫ്,ഗഫൂർ ഫൈസി, വാഹിദ് മുസ്ലിയാർ, ആദിൽ, മറ്റു  എസ് കെ എസ് എസ് എഫ്  യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)