Flash News

Nattu Media

നോളജ് സിറ്റിയിലെ ഹള്‌റതുല്‍ ഫുതൂഹ് മജ്‌ലിസിന്‌റെ ഉദ്ഘാടനം നാളെ

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ ആരംഭിക്കുന്ന മാസാന്ത മജ്‌ലിസായ ഹള്‌റതുല്‍ ഫുതൂഹ് ആത്മീയ മജ്‌ലിസിന്‌റെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച (16/12/22) നടക്കും. സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പരിപാടികള്‍ ആരംഭിക്കുക.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ലോക പ്രശസ്ത പണ്ഡിതന്‍ സയ്യിദ് അഫീഫുദ്ദീന്‍ ജീലാനി നേതൃത്വം നല്‍കും. രിഫാഈ റാതിബ്, ഖത്മു ദലാഇല്‍ ഖൈറാത്, ബദ്‌രിയ, ഹള്‌റ, വിര്‍ദുല്ലത്തീഫ്, സൂറത്തുല്‍ വാഖിഅ തുടങ്ങിയവ നടക്കും. തുടർന്നും എല്ലാ മാസവും മൂന്നാം വെള്ളിയാഴ്ചകളില്‍ നോളജ് സിറ്റിയിലെ കള്‍ച്ചറല്‍ സെന്ററില്‍ ഹള്‌റതുല്‍ ഫുതൂഹ് മജ്‌ലിസ് ഉണ്ടാകും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)