Flash News

Nattu Media

മുക്കം, പൂളപൊയിലിൽ മഞ്ഞ മഴ

 

പ്രതീകാത്മക ചിത്രം | Photo: Pixabay.com/

മുക്കം, പൂളപൊയിലിൽ അത്ഭുത പ്രതിഭാസമായി മഞ്ഞ മഴ പെയ്തു. ഞാറാഴ്ച്ച വൈകിട്ടാണ് മുക്കം നഗര സഭയിലെ പൂളപ്പൊയിലിൽ മഞ്ഞ നിറത്തിലുള്ള ദ്രാവകം മഴയായ് പെയ്തത്.

വീട്ടുമുറ്റത്ത് ഉണക്കാനിട്ട തുണികൾ മഴയത്ത് എടുക്കാന്നായി ചെന്നപ്പോഴാണ് തുണികളില്‍ മഞ്ഞ തുള്ളികള്‍കാണുന്നത്. ആദ്യത്തിൽ വല്ല പെയിന്റും തെറിച്ചതാണെന്ന് കരുതിയെങ്കിലും ഉണക്കാനായി മുറ്റത്ത്‌ വിരിച്ചിരുന്ന എല്ലാ തുണികളിലും മഞ്ഞ നിറം കാണപ്പെടുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ മുകളിലും, ഇലകളിലും എല്ലാം ഈ മഞ്ഞ കളർ ശ്രദ്ധയിൽ പെട്ടതോടേയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഞ്ഞ മഴയാണിതെന്ന് വ്യക്തമായതെന്ന് പൂളപ്പൊയില്‍ കിഴക്കേകണ്ടി ഷമീം പറഞ്ഞു.


ഷമീമിന്റെ ഉള്‍പ്പടെ നാലു വീടുകളിലാണ് മഞ്ഞ മഴത്തുള്ളികള്‍ കണ്ടത്. കഴുകുമ്പോഴും ഉണങ്ങുമ്പോഴും പൊടിരൂപത്തിലാണ് ഇവ കാണുന്നത്. നിലവില്‍ മഞ്ഞ തുള്ളികള്‍ പതിഞ്ഞ ഇലകള്‍ ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്. ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാകൂ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)