ഗോതമ്പറോഡ്: കൊയിലാണ്ടി - എടവണ്ണ റോഡ് നിര്‍മ്മാണത്തില്‍ ഗോതമ്പറോഡ് ഭാഗത്ത് വ്യാപകമായ അപാകതകള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഗോതമ്പറോഡ് മാവായി തോടിന്റെ ഭാഗത്ത് കലുങ്ക് നിര്‍മ്മിച്ചത് അശാസ്ത്രീയവും അപകടക്കെണിയൊരുക്കുന്നതുമാണെന്നും നിര്‍മ്മാണത്തിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രശ്‌ന പരിഹരിഹാരമുണ്ടാക്കാതെ നിര്‍മ്മാണവുമായി മുന്നോട്ടുപോകുന്ന കമ്പനിയുടെ ധിക്കാരം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ താക്കീത് നല്‍കിയതോടെ കലുങ്ക് ഭിത്തി കെട്ടല്‍ പണികള്‍ നിര്‍ത്തിവെച്ചു.
ടാറ് ചെയ്ത റോഡില്‍ നിന്നും ഒരടി പോലും ദൂരമില്ലാതെയാണ് കലുങ്കിന്റെ കൈവരി കെട്ടിയിരിക്കുന്നത്. ഇത് വന്‍ അപകടത്തിൻ കാരണമായിരിക്കികയാണ്.
കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികന്‍ ഇവിടെ അപകടത്തില്‍ പെട്ടിരുന്നു. മാവായി തോടിനോട് ചേര്‍ന്ന് കരിങ്കല്‍ ഭിത്തി കെട്ടുന്നതും അശാസ്ത്രീയമാണ്. നാട്ടുകാര്‍ പരാതിയുമായി ശ്രീധന്യ നിര്‍മ്മാണക്കമ്പനിയുടെ കറുത്തപറമ്പിലെ ഓഫീസിലെത്തി പരാതി നല്‍കി. പരാതി കേട്ട് സ്ഥലം എം.എല്‍.എ ലിന്റോ ജോസഫ് ഗോതമ്പറോഡില്‍ സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടുണ്ട്.

