ആദ്യ ക്വാർട്ടർ ഫൈനലിന് ഇന്ന് തുടക്കം കുറിക്കും
ചെറുവാടി: സെവൻസ് ഫുട്ബോളിന്റെ പുതുചരിത്രം രചിക്കാൻ മില്ലത്ത് മഹൽ ചെറുവാടി സംഘടിപ്പിക്കുന്ന കാൽപന്ത് കളിയുടെ മഹിളാട്ടത്തിന് ചെറുവാടി ഖിലാഫത്ത് പോർക്കളത്തിൽ വീണ്ടും ഒരു നിശ്ചിത ഇടവേളക്ക് ശേഷം അരങ്ങുണരുമ്പോൾ.. രാവിനെ പകലാക്കി മൈതാനത്തെ കുമ്മായ വരക്കുള്ളിൽ പോരിനിറങ്ങുന്ന രണ്ടു തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ ഖത്തറിന്റെ സോക്കർ ഇടവേളയിൽ വിരുന്നെത്തിയ പോരാട്ട പടയോട്ടത്തിൽ ഇന്ന് ടൗൺ ടീം മുരിങ്ങം പുറായ് ഫൈറ്റേഴ്സ് അമ്പലമുക്കുമായി കൊമ്പു കോർക്കുമ്പോൾ തീപാറും പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
⏰കിക്കോഫ് : 8 മണി
🥅ഖിലാഫത്ത് സ്റ്റേഡിയം ചെറുവാടി
