എടവണ്ണപ്പാറ : ചരിത്ര ഗവേഷകനായ മുജീബ് തങ്ങൾ കൊന്നാര് രചിച്ച് യു.എ.ഇ വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ പ്രസിദ്ധീകരിച്ച കൊന്നര് സയ്യിദ് മുഹമ്മദ് കോയ തങ്ങളും ചാലിയാർ തീരങ്ങളിലെ സമര പോരാട്ടങ്ങളുംഎന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച വാഴക്കാട് ഡോട്ട് കോം മീറ്റിംഗ് ഹാൾ - എടവണ്ണപാറ പ്രസ്സ് ക്ലബ്ബിൽ വെച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു പ്രദേശിക ചരിത്ര രചന ഒരു മഹത്തായ കർമ്മമാണെന്ന് ഇ ടി ബഷീർ പ്രസ്താവിച്ചു നമ്മുടെ ദേശത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം പoനാർഹമായ പുസ്തക രചന ചരിത്രത്തെ വക്രീകരിക്കുന്ന ഈ ആസുര കാലത്ത് ഒരു മഹൽ കർമ്മമാണന്ന് അദ്ദേഹം പറഞ്ഞു
ചടങ്ങിൽ ഡോ. എം.പി അബ്ദുൽ ഗഫൂർ , ഡോ. എ.കെ അബ്ദുൽ ഗഫൂർ, മോഹൻദാസ് , കെ.സി. മുത്തുകോയ തങ്ങൾ ,സി.കെ. കമ്മു മാസ്റ്റർ, ഹബീബ് കോഴിശ്ശേരി , ബീരാൻ ആക്കോട് ,എക്സൽ മുജീബ് , വാഴക്കാട് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുറഹ്മാൻ കുറുങ്ങോട്ടിൽ, ഗ്രന്ഥകർത്താവ് മുജീബ് തങ്ങൾ കൊന്നാര് എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
