വെട്ടുപ്പാറ : 1989-1990 സിൽവർലൈൻ എസ് എസ് എൽ സി ബാച്ചിലെ നൂറ്റി പതിനഞ്ചോളം സഹപാഠികൾ കലാലയ ജീവിതത്തിലെ മരിക്കാത്ത ഓർമ്മകൾ പങ്കുവെച്ച് വെട്ടുപാറയിലെ river view boutique ഹാളിൽ ഒത്തുകൂടി.പരിപാടിയുടെ ഉദ്ഘാടനം കൊണ്ടോട്ടി എം എൽ എ ടി വി ഇബ്രാഹിം നിർവഹിച്ചു
കഴിഞ്ഞ മൂന്നു ഒത്തുകൂടലിനെക്കാൾ തികച്ചും വ്യത്യാസസ്ഥമായ അനുഭവായിരുന്നു ഈ പ്രാവശ്യത്തെ ഒത്തുകൂടൽ. ചിലരുടെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും സഹപാഠികളുടെ പങ്കാളിത്തം കൊണ്ടും,സംഘാടക മികവ് കൊണ്ടും മണ്ഡലം എം എൽ എ ടി വി ഇബ്രാഹിം അവർകളുടെ സാന്നിധ്യം കൊണ്ടും ഒത്തുകൂടൽ മികവുറ്റത്താക്കാൻ സാധിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപാഠികൾക്ക് മൂന്നര ലക്ഷത്തോളം രൂപയുടെ സഹായം ചെയ്ത് ഈ ബാച്ച് ഏറെ പ്രശംസ പയറ്റിരുന്നു .
മുപ്പത്തി രണ്ട് വർഷത്തെ ഓർമ്മകളെ മനസ്സിലേക്ക് കൊണ്ട് വരാൻ സ്കൂൾ കാലഘട്ടത്തിൽ പീടികയിൽ നിന്നും മധുരം നുകർന്ന തേൻ മിട്ടായി,നാരങ്ങ മിട്ടായി, അരുൺ ജ്യോതി എന്നിവ വിതരണത്തിലൂടെ ഗതകാല ഓർമ്മകൾ വീണ്ടും ഉണർത്തി.കാതിനും,കണ്ണിനും,മനസ്സിനും ആസ്വാദനം പകർന്ന സഹപാഠികളുടെ ഗാനമേള സദസിന് നവ്യനുഭവമായി.
പരിപാടിയിൽ സലീം കുന്നത്,മുജീബ് കളത്തിങ്ങൽ,ഷുക്കൂർ
സലീം,കെ പി
മുഹമ്മദലി ചെറുവട്ടൂർ,അസീസ് സി കെ,ശശി ഫോട്ടോലാന്റ്,ഗഫാർ എ വി,അബ്ദുറഹ്മാൻ,മുജീബ് എം കെ,ഷർബാനു,
റുബീന,ഷെരീഫ,നസീറ കുറുപ്പത്ത്, താഹിറ തുടങ്ങിയവർ പങ്കെടുത്തു
Tags:
VAZHAKKAD
