Flash News

Nattu Media

നൂറുൻ എലാ നൂർ' :അന്താരാഷ്ട്ര അറബിക് ദിനാഘോഷം


കൊടിയത്തൂർ :കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിലെ  അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാഘോഷം  'നൂറുൻ എലാ നൂർ' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മാഗസിൻ നിർമാണം, ചിത്ര ആൽബം , പ്രസംഗം, എക്സിബിഷൻ, കളറിംഗ് , ഗാനം, കഥാപൂരണം, ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു.
ബഹു ഭാഷ പണ്ഡിതനും സിറാജ് ദിനപത്രം മാനേജിംഗ്  എഡിറ്ററുമായ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വി വി നൗഷാദ്,മാതൃ സമിതി ചെയർ പേഴ്സൺ സൽമ അഷ്റഫ്, എക്സിക്യൂട്ടീവ് അംഗം പി കെ  ശിഹാബ് ,എസ് ആർ ജി കൺവീനർ രഹ് ന നെല്ലിക്കാപറമ്പ്, സ്‌റ്റാഫ് സെക്രട്ടറി വി ഷൈജൽ , സ്കൂൾ ലീഡർ ബിലാൽ ഫൈസ് , ഇംതിയാസ് എന്നിവർ ആശംസകൾ നേർന്നു.
സീനിയർ അസി. സി അബ്ദുൽ കരീം നന്ദി പറഞ്ഞു.

എ കെ ഹാരിസ്, ജുവൈരിയ, രഹ് നസാലിം , നജ്മുന്നീസ, സൗമ്യ പന്നിക്കോട്, ഫിദ, അക്ഷയ, ഷമീന, ജുവൈരിയ,ആരിഫ ,  ഫിൽ സിന, മുഹ്സിന, റൈഹാനത്ത് , ഷറഫുന്നീസ, ജാഉഹറ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിലെ  അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാഘോഷം  'നൂറുൻ എലാ നൂർ' ബഹുഭാഷ പണ്ഡിതനും സിറാജ് ദിനപത്രം മാനേജിംഗ്  എഡിറ്ററുമായ എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)