രാത്രി യാത്രക്കാർക്ക് ഏറെ പ്രയോജനം കൂടിയ സർവീസായി മാറും ഇത്
കോഴിക്കോട് - അരീക്കോട് റൂട്ടിലെ യാത്രക്കാർക്ക് ക്രിസ്തുമസ് സമ്മാനവുമായി കൊളക്കാടൻ ഗ്രൂപ്പ് കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിലൂടെ പുതിയ ബസ് സർവിസ് കൂടി ആരംഭിച്ചു. അരീക്കോടിന്റെ രാത്രി യാത്ര ദുരിതങ്ങൾക്ക് ഒരു ആശ്വാസം ആയി 2 ട്രിപ്പ് കളാണ് പുതുതായി തുടങ്ങിയത്. ഇതോടെ അരീക്കോട് കോഴിക്കോട് റൂട്ടിലെ ലാസ്റ്റ് ബസ്സായി മാറി കൊളക്കാടൻ .
രാത്രി 07:10 pm നു അരീക്കോട് നിന്ന് ചെറുവാടി കൂളിമാട് മാവൂർ മെഡിക്കൽ കോളേജ് വഴി കോഴിക്കോട് ലേക്കും തിരിച്ച് 08:45 pm നു കോഴിക്കോട് നിന്ന് ഇതേ റൂട്ടിൽ അരീക്കോട് ലേക്കുമാണ് സർവീസ്
നിലവിൽ രാത്രി 08:30 നു കൊളക്കാടൻ തന്നെ ആയിരുന്നു കോഴിക്കോട് അരീക്കോട് റൂട്ട് ലെ ലാസ്റ്റ് ബസ്. പുലർച്ചെ 4:10 am ൻ അരീക്കോട് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചു 5:30 am ൻ കോഴിക്കോട് നിന്ന് അരീക്കോടേക്കും കൊളക്കാടൻ ബസിന് തന്നെയാണ് ആദ്യം സർവീസ് ഉള്ളത്. ഇത് യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ്.
അരീക്കോട് - ചെറുവാടി - കോഴിക്കോട് റൂട്ടിൽ നിലവിൽ 6 കൊളക്കാടൻ ബസ്സുകൾ 20 ഓളം ട്രിപുകളായി സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ഏറെ ആശ്യാസമാകാൻ RTO പെർമിഷൻ ആയി ഇനിയും വണ്ടികൾക്കും, ട്രിപ്പ്‌കൾക്കും കാത്തുനിൽക്കുകയാണെന്ന് കൊളക്കാടൻ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.
