Flash News

Nattu Media

വൈറ്റ്ഗാർഡ് ദിനം; മുക്കം ആശുപത്രി ശുചീകരിച്ചു



മുക്കം: സേവന പ്രവർത്തനങ്ങൾക്ക് മാത്രമായി മുസ്‌ലിം യൂത്ത് ലീഗ് രൂപീകരിച്ച വൈറ്റ് ഗാർഡ് സ്ഥാപക ദിനത്തിൻ്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ശുചീകരിച്ചു. മുക്കം സർക്കിൾ ഇൻസ്പെക്ടർ കെ. പ്രജീഷ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. 

നിയോജക മണ്ഡലം യൂത്ത് ലീഗ് ആക്ടിംഗ്  പ്രസിഡണ്ട് റാഫി മുണ്ടുപാറ അധ്യക്ഷനായി എംടി സൈദ് ഫസൽ വി പി എ ജലീൽ, നിസാം കാരശ്ശേരി, എം.കെ യാസർ വൈറ്റ് ഗാർഡ് കോ ഓർഡിനേറ്റർ നൗഫൽ പുതുക്കുടി, ക്യാപ്റ്റൻ അബു അടിവാരം, ഷാനു കരിമ്പാലകുന്ന്,ഷിഹാബ് മുണ്ടുപാറ ,പി.സി അബ്ദുറഹിമാൻ, ഇസ്മയിൽ കുട്ട, പി.പി ഫൈസൽ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)