പ്രസിഡന്റ് അബ്ദുൽ ഖാദർ പൂളക്കുത്ത് അധ്യക്ഷൻ വഹിക്കുകയും ജനറൽ സെക്രട്ടറി അബ്ബാസ് കളത്തിൽ സ്വാഗതം പറയുകയും ചെയ്തു. ഗുലാം ഹുസൈൻ കൊലക്കാടൻ മുഖ്യപ്രഭാഷണം നടത്തി. പി എ അബ്ദുൽ നാസർ, സുനിൽകുമാർ, അബ്ദുൽറബ്ബ് നിസ്താർ, യൂസഫ് പാറപ്പുറത്ത്, മോയിൻകുട്ടി എരഞ്ഞിമാവ്, കുട്ട്യാലി , അബ്ദുറഹ്മാൻ കണിച്ചാടി കുഴിയിൽ എന്നിവർ സംസാരിച്ചു.
കൊളക്കാടൻ ഗുലാം ഹുസൈൻ മുഖ്യ രക്ഷാധികാരിയായും,
ഗ്ലോബൽ പ്രവാസി വെൽഫെയർ സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി അബ്ദുൽ മജീദ് രഹില, ജനറൽ സെക്രട്ടറിയായി അഷറഫ് വൈ പി, ട്രഷററായി അബ്ദുസ്സലാം കണിച്ചാടി എന്നിവരെ തെരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി അജിത് കുമാർ തോട്ടുമുക്കം നന്ദി പ്രകാശിപ്പിച്ചു.
Tags:
CHERUVADI
